പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ആക്രമണത്തിൽ കുത്തേറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 10ന് ജർമനിയിലെ സോളിംഗനിൽ നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സിറ്റി ഫെസ്റ്റിവലിലാണ് സംഭവം. രാത്രിയിൽ അജ്ഞാതനായ ഒരാൾ ആഘോഷത്തിലേക്ക് കയറി വന്ന് ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
READ MORE: ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിൻ്റെ പക്ഷത്തെന്ന് മോദി; പിന്തുണയ്ക്ക് നന്ദിയറിയിച്ച് സെലൻസ്കി
ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവം ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.