NEWSROOM

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയില്‍ ആക്രമണം നടത്തിയ 9 പേര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ആളുകളെത്തി ആശുപത്രി ആക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ആളുകളെത്തി ആശുപത്രി ആക്രമിച്ചത്.


ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ആളുകളെത്തി ആശുപത്രി ആക്രമിച്ചത്. പുറത്തുനിന്നെത്തിയ സംഘമാണ് മെഡിക്കല്‍ കോളേജ് അടിച്ചു തകര്‍ത്തതെന്നാണ് സൂചന. അത്യാഹിത വിഭാഗം പൂര്‍ണമായും നശിപ്പിച്ചതായു സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമരം നടക്കുന്ന സ്ഥലത്തേക്ക് രാത്രി പതിനൊന്നു മണിയോടെ പുറത്തു നിന്നുള്ള ചിലര്‍ അതിക്രമിച്ചു കയറുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളടക്കം ആക്രമിക്കപ്പെട്ടു. പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പതിനഞ്ചോളം പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി ആയിരക്കണക്കിന് സ്ത്രീകളാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ തെരുവിലിറങ്ങിയത്. രാത്രികള്‍ വീണ്ടെടുക്കുക, ഇരയ്ക്ക് നീതി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സ്ത്രീകള്‍ മാര്‍ച്ച് നടത്തിയത്. രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായി 11.55 ഓടെയാണ് സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.


ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


SCROLL FOR NEXT