NEWSROOM

വയനാടിനായി കൈകോർക്കാം; പോർക്ക് ചലഞ്ചുമായി ഡിവൈഎഫ്ഐ

റീബിൽഡ് വയനാട് ക്യാംപയ്നിൻ്റെ ഭാഗമായി ധനസമാഹരണത്തിനാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാളെ ഡിവൈഎഫ്ഐ പന്നിയിറച്ചി ചലഞ്ച് സംഘടിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ ചൂരൽമല ദുരന്ത മേഖലയ്ക്ക് കൈത്താങ്ങാകാൻ ഓരോരുത്തരും അവനവന് സാധിക്കുന്ന രീതിയിൽ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തമേഖലയ്ക്ക് കൈത്താങ്ങായി പന്നിയിറച്ചി ചലഞ്ച് നടത്തുകയാണ് ഡിവൈഎഫ്ഐ. റീബിൽഡ് വയനാട് ക്യാംപയ്നിൻ്റെ ഭാഗമായി ധനസമാഹരണത്തിനാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡിവൈഎഫ്ഐ പന്നിയിറച്ചി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ കോതമംഗലം കമ്മിറ്റി നാളെയാണ് പോർക്ക് ചാലഞ്ച് നടത്തുന്നത്. രാജപുരം കമ്മിറ്റി ഓഗസ്റ്റ് പത്തിന് പോർക്ക് ചാലഞ്ച് നടത്തിയിരുന്നു. 

ഒരു കിലോയ്ക്ക് 375 രൂപ എന്ന നിരക്കിൽ വിൽപന നടത്തി, പോർക്ക് വിൽപ്പനയിലെ ലാഭം വയനാടിന്റെ പുനർനിർമ്മാണത്തിന് നൽകാനാണ് ഡിവൈഎഫ്ഐ തീരുമാനം. പോർക്കിന് ഹോം ഡെലിവറിയും ലഭ്യമാണ്.

അതേസമയം, ഡിവൈഎഫ്ഐയുടെ പോർക്ക് ചാലഞ്ചിനെതിരെ വിമർശനവുമായി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസമാണ് പോർക്ക് ചാലഞ്ചിലൂടെ നടത്തുന്നതെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു വിമർശനം.

SCROLL FOR NEXT