NEWSROOM

കോഴിക്കോട് അത്തോളിയിൽ കടുവയെ കണ്ടതായി നാട്ടുകാർ; തെരച്ചിൽ തുടരുന്നു

പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് അത്തോളിയിൽ കടുവയെ കണ്ടതായി നാട്ടുകാർ പരാതി നൽകി. കൂമുള്ളി പുത്തഞ്ചേരി റോഡിലുള്ള സൈദിൻ്റെ തോട്ടത്തിൽ കടുവയെ കണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കടുവയെന്ന് സംശയം തോന്നിയ അയൽവാസി ഫോട്ടോ എടുക്കുകയും മറ്റുള്ളവരെ കാണിക്കുകയും ചെയ്തു.

അത്തോളി പൊലീസും കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീറും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടത് കടുവയെ തന്നെയാണെന്നാണ് പൊലീസിൻ്റെ നിഗമനം. നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.

SCROLL FOR NEXT