NEWSROOM

നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്ന് മെസേജ്; അങ്ങനെ ചെയ്താല്‍ ജീവനൊടുക്കുമെന്ന് ആരതിയുടെ മറുപടി

ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പിൻ്റെ മെസേജുകള്‍ കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂരില്‍ യുവതിയുടെ ആത്മഹത്യ ഓണ്‍ലൈന്‍ മണി ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നാണെന്നതിന് കൂടുതല്‍ തെളിവുകള്‍. പെരുമ്പാവൂര്‍ വേങ്ങൂരില്‍ കഴിഞ്ഞ ദിവസമാണ് ആരതി എന്ന യുവതി ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ മണി ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.



ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പിൻ്റെ മെസേജുകള്‍ കണ്ടെത്തി. നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് മെസേജില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ജീവനൊടുക്കുമെന്നായിരുന്നു ആരതിയുടെ മറുപടി. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനയ്ക്ക് അയക്കും.



ആരതിയുടെയും ഭര്‍ത്താവിന്റെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ചില നമ്പറുകളില്‍ നിന്ന് ഭീഷണി സന്ദേശം അയച്ചതായി കുറുപ്പുംപടി പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരതിയുടെ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭര്‍ത്താവ് അനീഷ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

SCROLL FOR NEXT