ഓൺലൈൻ മണി ആപ്പിന്റെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതി ആത്മഹത്യ ചെയ്തത്
പെരുമ്പാവൂർ വേങ്ങൂരിൽ മരിച്ച ആരതിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ഓൺലൈൻ മണി ആപ്പിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആരതിയെ കണ്ടെത്തിയത്.
ALSO READ: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരി കന്യാകുമാരിയില്‍? കുട്ടിയെ കണ്ടതായി ദൃക്‌സാക്ഷി
ഭർത്താവിന്റെയും ആരതിയുടെയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ചില നമ്പറുകളിൽ നിന്ന് ലോൺ ദാതാക്കൾ ഭീഷണി സന്ദേശം അയച്ചതായി കുറുപ്പുംപടി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ആരതിയുടെ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. രണ്ട് കുട്ടികളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)