NEWSROOM

'എം.വി. ഗോവിന്ദന്‍ മാപ്പ് പറയുന്നത് വരെ വിടില്ല'; അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണന്‍ ന്യൂസ് മലയാളത്തോട്

അല്ലെങ്കില്‍ എം.വി. ഗോവിന്ദന്‍ മതിയായ തെളിവ് ഹാജരാക്കട്ടെയെന്നും, അദ്ദേഹത്തിന്റെ പക്കല്‍ മതിയായ തെളിവൊന്നും ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ വിടില്ലെന്ന് ബിജെപി വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണന്‍ ന്യൂസ് മലയാളത്തോട്. അല്ലെങ്കില്‍ എം.വി. ഗോവിന്ദന്‍ മതിയായ തെളിവ് ഹാജരാക്കട്ടെയെന്നും, അദ്ദേഹത്തിന്റെ പക്കല്‍ മതിയായ തെളിവൊന്നും ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഗോപാലകൃഷ്ണന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എം.വി. ഗോവിന്ദന്റെ പരാമര്‍ശം.

പരാമര്‍ശം തിരുത്തണമെന്ന് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് എം.വി. ഗോവിന്ദന്‍ തയ്യാറായില്ല. ഇതിന് പിന്നാലെ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. മറുപടിയിലും പരാമര്‍ശം തിരുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ കോടതി ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം ഇന്ന് കേസിൽ ഹാജരായ എം വി ഗോവിന്ദന് കോടതി ജാമ്യം അനുവദിച്ചു.

SCROLL FOR NEXT