NATIONAL

ഹരിയാനയിൽ 23കാരിയായ ഷൂട്ടിങ് താരം ബലാത്സംഗത്തിനിരയായി; സുഹൃത്തടക്കം 3 പേർ അറസ്റ്റിൽ

സതേന്ദ്ര, ഗൗരവ് എന്നീ യുവാക്കളും പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തായ പെൺകുട്ടിയുമാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ ഫരീദാബാദിൽ ഷൂട്ടിംഗ് താരം പീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സതേന്ദ്ര, ഗൗരവ് എന്നീ യുവാക്കളും പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തായ പെൺകുട്ടിയുമാണ് പിടിയിലായത്.

ഒരു മത്സരത്തിനായി സുഹൃത്തിനൊപ്പം ഫരീദാബാദിലെത്തിയ ഷൂട്ടിങ് താരം, രാത്രി താമസിച്ച ഹോട്ടലിൽ വെച്ചാണ് ലൈംഗികാതിക്രമം നടന്നത്. മത്സരം കഴിഞ്ഞതിന് ശേഷം പെൺകുട്ടിയുടെ സുഹൃത്ത് ഫരീദാബാദിൽ താമസിക്കുന്ന പരിചയക്കാരനായ ഗൗരവിനെ വിളിച്ച്, മെട്രോ സ്റ്റേഷനിൽ വിടാൻ അഭ്യർഥിച്ചു. തുടർന്ന് തൻ്റെ സുഹൃത്തായ സതേന്ദ്രയ്ക്കൊപ്പം ഗൗരവ് ഹോട്ടൽ റൂമിൽ എത്തി. അതിനുശേഷം നാലുപേരും ഫരീദാബാദിൽ തന്നെ തങ്ങി അടുത്ത ദിവസം പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നീട് ഇവർ ഒരു ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും ചെയ്തു. രാത്രി 9 മണിയോടെ തൻ്റെ സുഹൃത്ത് ഗൗരവിനൊപ്പം ചില സാധനങ്ങൾ കൊണ്ടുവരാനായ സുഹൃത്തായ പെൺകുട്ടി താഴേക്ക് പോയ സമയത്ത് മുറിയിലുണ്ടായിരുന്ന സതേന്ദ്ര തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ആരോപണം.

സുഹൃത്ത് തിരിച്ചെത്തിയ ശേഷം സംഭവത്തെ കുറിച്ച് അറിയിക്കുകയും പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുകയുമായിരുന്നു. പിന്നീട് ഹോട്ടലിൽ എത്തിയ പൊലീസ് സംഘം മൂന്നുപേരെയും അറസ്റ്റ് ചെയ്തു. സിറ്റി കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ പറഞ്ഞു.

SCROLL FOR NEXT