എംബിഎ ബിരുദധാരിയും മോഡലുമായ സുകന്യ സുധാകരന്‍, മുംബൈയില്‍ നടന്ന 32-ാമത് ആഗോള സൗന്ദര്യ മത്സരത്തില്‍ കിരീടം നേടി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നുള്ള സുകന്യ സുധാകരന്‍, മുംബൈയിലെ ദി ലളിത് ഹോട്ടലില്‍ നടന്ന 32-ാമത് മിസ് ഇന്ത്യ വേള്‍ഡ്വൈഡ് മത്സരത്തിലാണ് കിരീടം നേടിയത്.
ന്യൂയോര്‍ക്കിലെ ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റി (IFC) ആണ് മിസ് ഇന്ത്യ വേള്‍ഡ് വൈഡ് സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യന്‍ വംശജരായ 38 മത്സരാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുത്തത്.
എം.ബി.എ ബിരുദധാരിയായ സുകന്യ സുധാകരന്‍, മോഡലും നര്‍ത്തകിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരോടൊപ്പം അനവധി തവണ പ്രവര്‍ത്തിച്ചിട്ടുഉള സുകന്യ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള 50 സ്ത്രീകളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുള്ള വ്യക്തിയുമാണ്.
ആദ്യ മിസ് ഇന്ത്യ വേള്‍ഡ്വൈഡിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ മലയാളികൂടിയാണ് സുകന്യ. മലപ്പുറം സ്വദേശിയായ സുകന്യ, ഇപ്പോള്‍ അലിയന്‍സ് (ടെക്നോപാര്‍ക്ക്) ല്‍ എച്ച്.ആര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു.