NATIONAL

മൊസാംബിക്കില്‍ ബോട്ട് മുങ്ങി അപകടം: മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ അടക്കം അഞ്ച് പേരെ കാണാനില്ല

എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെയും വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് ആണ് മുങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം അഞ്ച് പേരെ കാണാതായി. 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 14 പേരെ രക്ഷിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെയും വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് ആണ് മുങ്ങിയത്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

+258-870087401 (m), +258-821207788 (m), +258-871753920 (WhatsApp) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

SCROLL FOR NEXT