വ്യോമസേന മേധാവി അമർ പ്രീത് സിങ് Source: PTI
NATIONAL

ഓപ്പറേഷന്‍ സിന്ദൂർ: ആറ് പാക് പോര്‍ യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ‍ഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി.

എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനിൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഓപ്പറേഷനിൽ 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് നേരത്തെ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് നടത്തിയ സൈനീക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

SCROLL FOR NEXT