NATIONAL

വാക്കുതർക്കത്തിനിടെ മൂന്നാം നിലയിൽനിന്ന് അയൽവാസി എറിഞ്ഞ ഗ്യാസ് സിലിണ്ടർ തലയിൽവീണ് യുവാവിന് ദാരുണാന്ത്യം

സംഭവത്തിൽ പ്രതിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യതലസ്ഥാനത്ത് ക്രൂരകൊലപാതകം. വാക്കുതർക്കത്തിനിടെ, മൂന്നാം നിലയിൽനിന്ന് അയൽവാസി എറിഞ്ഞ ഗ്യാസ് സിലിണ്ടർ തലയിൽവീണ് യുവാവിന് ദാരുണാന്ത്യം. ബിന്ദാപൂർ സ്വദേശി സാഹിലാണ് കൊല്ലപ്പെട്ടത്. അമ്മയുമായി വീഡിയോ കാളിൽ സംസാരിച്ചു കൊണ്ടിരിക്കെ സാഹിലിൻ്റെ തലയിലേക്ക് അയൽവാസിയായ ശിവം ശർമ ഗ്യാസ് കുറ്റി എടുത്തെറിയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടർ താഴേക്ക് എറിയുകയായിരുന്നു. താഴെ അമ്മയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു സാഹിൽ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ഉടൻ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സാഹിലെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും ഞങ്ങൾക്ക് നീതി ലഭിക്കണമെന്നും യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു.

SCROLL FOR NEXT