

കോഴിക്കോട്: കോഴിക്കോട് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. മയക്കുമരുന്ന് നൽകി, സ്വകാര്യബസിനുള്ളിൽവെച്ചും, ലോഡ്ജിൽ എത്തിച്ചും ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് യുവതി മൊഴി നൽകി.
നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ യുവതിയെ ബോധം കെടുത്തി ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം സ്വകാര്യബസിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയും തുടർന്ന് ലോഡ്ജിൽ എത്തിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പാടി സ്വദേശികളായ രണ്ട് ബസ് ജീവനക്കാരെ താമരശേരി പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടോയെന്ന് അന്വേഷണം തുടരുകയാണ്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.