പ്രതീകാത്മക ചിത്രം 
NATIONAL

സഹോദരന്‍റെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ

സഹോരന്‍ തന്നെ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി.

Author : ന്യൂസ് ഡെസ്ക്

ബെംഗുളുരു: സഹോദരന്‍റെ കുട്ടികളെ ക്രൂരമായി അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവര്‍ ആണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ് പ്രായമുള്ള സഹോദരന്‍ മുഹമ്മദ് രോഹന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചുറ്റികയും ഉളിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ഇയാള്‍ കുട്ടികളെ ആക്രമിച്ചത്. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

വൈകീട്ട് നാല് മണിയോടെ സംഭവം നടക്കുന്നത്. കുട്ടികളുടെ പിതാവ് ചാന്ദ് പാഷയുടെ സഹോദരന്‍ കാസിം ആണ് പ്രതി. മാതാപിതാക്കള്‍ ജോലിക്കായും മുത്തശ്ശി പച്ചക്കറി വാങ്ങാന്‍ കടയിലും പോയ സമയത്തായിരുന്നു പ്രതി ഏവരെയും നടുക്കിയ കൊലപാതകങ്ങള്‍ നടത്തിയത്. സഹോരന്‍ തന്നെ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കാസിം മാനസിക പ്രശ്‌നം ഉള്ളയാളാണെന്ന് കുടുംബം മൊഴി നൽകി.

SCROLL FOR NEXT