സിജെപി പ്രതിഷേധത്തെ പിന്തുണച്ച് നടി ജ്യോതിക 
NATIONAL

"അഭിജിത്തിനെയും സൗരവിനെയും പോലെ മക്കളെ വളർത്താൻ ആഗ്രഹിക്കുന്നു"; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് നടി ജ്യോതിക

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കണമെന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച് സ്ഥാനമൊഴിയണം, താൻ രാജ്യത്തെ വിദ്യാർഥികൾക്കൊപ്പവും ഭാവിക്കൊപ്പവും എന്ന കുറിപ്പ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നിൽക്കുന്നു എന്നും ജ്യോതിക പറയുന്നു. കൂടാതെ യുവതലമുറയിലെ അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെയും ജ്യോതിക പ്രശംസിച്ചു.

ഒരു അമ്മയെന്ന നിലയിൽ തൻ്റെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹിക്കുന്നതെന്നും, നാം ആണ് ഇന്ത്യ എന്ന് തെളിയിച്ചതിന് സിജെപിക്ക് നന്ദി അറിയിക്കുന്നതായും ജ്യോതിക കൂട്ടിച്ചേർത്തു.

SCROLL FOR NEXT