50 ലക്ഷത്തിലേറെ വരും അഹമ്മദാബാദിലെ ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത്. ആ നഗരത്തിനു മുകളിലേക്കാണ് 242 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ (എ.ഐ171) ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണത്.
മേഘാനിനഗറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.ജെ. മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ മെസ് ഹാളിനു മുകളിലേക്കും വിമാനത്തിന്റെ വലിയൊരു ഭാഗം വന്നുവീണു. ഉച്ചഭക്ഷണത്തിന്റെ സമയത്തായിരുന്നു അപകടം. അതിനാല്‍ത്തന്നെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികളും ഏറെയുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരും കെട്ടിടത്തിലുള്ളവരും ഉള്‍പ്പെട്ടതോടെ മരണസംഖ്യ കുതിക്കുകയാണ്. എന്താണ് യഥാര്‍ഥത്തില്‍ അഹമ്മദാബാദില്‍ സംഭവിച്ചത്?
ബോയിങ് കൊമേഴ്‌സ്യല്‍ എയര്‍പ്‌ളെയ്ന്‍സാണ് ബോയിങ് 787 8 ഡ്രീംലൈനറിന്റെ നിര്‍മാതാക്കള്‍. 2009 ഡിസംബര്‍ 15 നായിരുന്നു ആദ്യ പറക്കല്‍. 787-8, 787-9, 787-10 എന്നിവയാണ് ഈ ഡ്രീംലൈനറിന്റെ വേരിയന്റുകള്‍. 787-8 ആണ് അഹമ്മദാബാദില്‍ തകര്‍ന്നു വീണത്.
വിമാനത്തിന്റെ പ്രത്യേകത:
ഉയരം (ഘലിഴവേ): 186 അടി (56.7 മീറ്റര്‍)
വിംഗ്‌സ്പാന്‍, (ചിറകിന്റെ വിസ്താരം) : 197 അടി (60.1 മീറ്റര്‍)
വിമാനത്തിന്റെ ഉയരം: 55 അടി 6 ഇഞ്ച് (16.9 മീറ്റര്‍)
കാബിന്‍ വീതി: 18 അടി (5.49 മീറ്റര്‍)
ഇരിപ്പിട ശേഷി - 242 യാത്രക്കാര്‍
പരമാവധി യാത്രക്കാര്‍: 296
( 2 പൈലറ്റുകള്‍ + ഏകദേശം 710 കാബിന്‍ ക്രൂ)
വൈറ്റ് ബോഡി ഇരട്ട എന്‍ജിന്‍ ജെറ്റ് വിമാനം
ദീര്‍ഘ ദൂര അന്താരാഷ്ട്ര വിമാന സര്‍വീസ്
ടേക്ക് ഓഫ് ഭാരം-- 2,27,930 കി.ഗ്രാം
ക്രൂസിംഗ് വേഗത - 900 കി മി/ മണിക്കൂര്‍
ഒറ്റപറക്കല്‍ പരിധി- 13,530 കി മി
അതായത് ദീര്‍ഘ ദൂരം പറക്കാന്‍ കഴിയും
വിമാനം ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍:
പുക വരികയും തീപിടിക്കുകയും ചെയ്ത സംഭവങ്ങള്‍
ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രശ്‌നങ്ങള്‍ (2013)
ലോകത്ത് ബോയിങ് 787 വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്
ബാറ്ററി സംവിധാനത്തില്‍ മാറ്റം വരുത്തി പ്രശ്‌നം പരിഹരിച്ചു
2024 ല്‍ ബോയിങ് എന്‍ജിനിയറായിരുന്ന സാം സാല്‍ഹെപൂര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി
നിര്‍മ്മാണത്തില്‍ ഗുരുതര ഷോര്‍ട്ട്കട്ടുകള്‍ സ്വീകരിച്ചു
വിമാനങ്ങള്‍ പഴകുമ്പോള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും
ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നു
മൂന്ന് ഡിഗ്രി ആംഗിളിലാണ് വിമാനം ടേക്ക് ഓഫ് ചെയ്യുക. ഒരു മൈല്‍ പിന്നിട്ടാല്‍ 300 അടി ഉയരത്തില്‍ എത്തണം. 2 മൈല്‍ ആകുമ്പോഴേക്കും 600 അടി ഉയരത്തില്‍ എത്തിയിരിക്കണം. പക്ഷേ ഇവിടെ ലിഫ്റ്റ് കിട്ടാത്തതിനാല്‍ ഈ ഉയരം താണ്ടിയിരിക്കാന്‍ സാധ്യതയില്ല. ഭാരത്തിന്റെ പ്രശ്‌നം പൈലറ്റ് അറിയുന്നത് ഒരുപക്ഷേ വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷമാകാം. പുറപ്പെടുന്നതിനു മുന്‍പ് പൈലറ്റിന് ടേക്ക് ഓഫ് വെയിറ്റ് ചാര്‍ട്ട് നല്‍കിയിരിക്കും. പക്ഷേ അതിലേറെ ഭാരം കയറ്റിയിട്ടുണ്ടെങ്കില്‍ ടേക്ക് ഓഫിനു ശേഷം മാത്രമേ പൈലറ്റിന് അറിയാനാവൂ- ഇങ്ങനെ ആണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.