NATIONAL

"ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണം"; പ്രധാനമന്ത്രിക്ക് കത്തെഴുതി അഹമ്മദാബാദ് വിമാനാപകടത്തിലെ ഇരകളുടെ ബന്ധുക്കൾ

അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറാണോ എന്നറിയിക്കണമെന്ന് കത്ത്

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത്: 260 പേരുടെ ജീവൻ നഷ്ടപ്പെട്ട അഹമ്മദാബാദ് വിമാനാപകടത്തിൽ ബ്ലാക്ക് ബോക്സിൻ്റെ വിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഇരകളുടെ ബന്ധുക്കൾ. 2025 ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് 171 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ തകർന്ന് വീണത്.

വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചു. വിമാനം തകർന്ന് വീണ പ്രദേശത്തുണ്ടായിരുന്ന 19 പേർക്കും ജീവൻ നഷ്ടമായി. ഇരകളുടെ 30 ഓളം വരുന്ന ബന്ധുക്കളാണ് ശനിയാഴ്ച അഹമ്മദാബാദിൽ ഒത്തുകൂടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറാണോ എന്ന് തങ്ങൾക്ക് അറിയണമെന്നാണ് കത്തിലെ ആവശ്യം.

അപകടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ എഎഐബി സമർപ്പിച്ചിരുന്നു. അന്തിമ റിപ്പോർട്ട് അപകടത്തിന് ഒരു വർഷം തികയുന്ന ജൂണിൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

SCROLL FOR NEXT