യുദ്ധവിമാനം തകർന്നുവീണതിൻ്റെ ദൃശ്യം Source: News Malayalam 24x7
NATIONAL

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു; രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്

വിമാനം പൂർണമായും തകർന്ന് കത്തിയ നിലയിലാണ്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബനോഡ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. യുദ്ധവിമാനം തകർന്ന് പൈലറ്റാണ് മരിച്ചത്.

വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനമാണ് തകർന്നത്. വിമാനം പൂർണമായും തകർന്ന് കത്തിയ നിലയിലാണ് ഉള്ളത്. വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ വിമാനം തകർന്ന ഉടൻ അവിടെ ഓടി എത്തുകയായിരുന്നു. രണ്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പൊലീസും മറ്റ് സൈനിക വിഭാഗങ്ങളുമെല്ലാം അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. ഏത് വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അപകടത്തെത്തുടർന്ന് വയലുകളിൽ തീ പടർന്നതായും കെടുത്താൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.

SCROLL FOR NEXT