Source: X
NATIONAL

എസ്ഐആറിൽ കലങ്ങിമറിഞ്ഞ് ലോക്‌സഭ: നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് അമിത് ഷാ, ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

എസ്‌ഐആറിനെക്കുറിച്ച് നുണകൾ പ്രചരിക്കുന്നുയ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: എസ് ഐആർ വോട്ട് ചോരി വിവാദത്തിൽ കലങ്ങിമറിഞ്ഞ് പാർലമെന്റ്. എസ് ഐ ആറുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടക്കുന്ന ചർച്ചകൾക്കിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. സഭയിൽ ക്ഷുഭിതനായി കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ പ്രതികരിച്ചു.പത്ര സമ്മേളനത്തിൽ ചർച്ചയ്ക്കായി അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധിയും പ്രതികരിച്ചതോടെ സഭ പ്രക്ഷുബ്ധമായി.

എന്ത് പറയണമെന്ന് താൻ തീരുമാനിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. എസ്‌ഐആറിനെക്കുറിച്ച് നുണകൾ പ്രചരിക്കുന്നുയ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായും രാഹുൽ ഗാന്ധിയും തമ്മിലായിരുന്നു വാക്പോര് നടന്നത്. "ചില കുടുംബങ്ങൾ പാരമ്പര്യ വോട്ട് മോഷ്ടാക്കളാണെന്നും ഷാ പറഞ്ഞതോടെ പ്രതിപക്ഷം ശബ്ദമുയർത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. ജനാധിപത്യം നശിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനുമറിയാം പ്രതിപക്ഷത്തിനും അറിയാം. അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതോടൊന്നും മിണ്ടാട്ടമില്ലാത്ത സാഹചര്യമാണെന്നും രാഹുൽ പാർലമെൻ്റിൽ വിമർശിച്ചു.

രാഹുലിന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് അമിത് ഷാ ഇന്ന് പ്രതികരിച്ചത്. എസ്ഐആർ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് ഷാ ആദ്യം പറഞ്ഞത്. ഈ പരിഷ്കരണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് ഭരണകാലത്താണ് നടത്തിയത്. എന്നാൽ അതേ കോൺഗ്രസ് ഇപ്പോൾ ഈ പ്രക്രിയയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഷാ ആരോപിച്ചു.

SCROLL FOR NEXT