പ്രശസ്തമായ ക്രോസ് വേഡ് പുരസ്കാരം മലയാളി എഴുത്തുകാരായ മനോജ് കുറൂർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവർക്ക്. നോൺ ഫിക്ഷൻ വിഭാഗത്തിൽ മനു എസ്. പിള്ളയുടെ ഗോഡ്സ് - ഗൺസ് ആന്റ് മിഷനറീസും വിവർത്തന വിഭാഗത്തിൽ മനോജ് കുറൂരിന്റെ നിലം പൂത്തുമലർന്ന നാൾ എന്ന നോവലിന്റെ പരിഭാഷയും പുരസ്കാരത്തിന് അർഹമായി. ജെ. ദേവികയാണ് ദ് ഡേ, ദ എർത്ത് ബ്ലൂംഡ് എന്ന പേരിൽ കുറൂരിന്റെ നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
മഹാരാഷ്ട്രയിൽ നിന്നുള്ള എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ശാന്ത ഗോഖലെ ക്രോസ് വേഡ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനും അർഹയായി. രുചിർ ജോഷി, വർഷ ശേഷൻ, ദുവ്വൂരി സുബ്ബറാവു, പ്രജക്ത കോലി, മോഹർ ബസു, സുധാ മൂർത്തി തുടങ്ങിയവരും പുരസ്കാരത്തിന് അർഹരായി