NATIONAL

15 കോടിക്ക് കുതിര, 23 കോടിക്ക് പോത്ത്; പുഷ്കർ മേളയിൽ കൗതകമുയർത്തി മൃഗങ്ങൾ

രാജസ്ഥാനിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് പുഷ്കർ മേള.

Author : ന്യൂസ് ഡെസ്ക്

ജയ്‌പൂർ: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കന്നുകാലി മേളയിൽ താരമായി വിവിധയിനം മൃഗങ്ങൾ. കോടികൾ വില മതിക്കുന്ന മുറ ഇനത്തിൽ നിന്നുള്ള പോത്തുകളും ഒരു കോടി രൂപ വില മതിക്കുന്ന ബൽവീർ എന്ന കാളയും മേളയുടെ പ്രധാന ആകർഷണമാണ്.

രാജസ്ഥാനിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് പുഷ്കർ മേള. മേളയിലെ താരങ്ങളാകുകയാണ് യുവരാജും, അൻമോലും, ബൽവീറും. യുവരാജ് മുറ ഇനത്തിൽപ്പെട്ട പോത്താണ്. 800 കിലോ ഭാരമുള്ള യുവരാജിന് 35 ലക്ഷം രൂപയോളമാണ് വില വരുന്നത്. ഹരിയാനയിലെ സിർസ ജില്ലയിൽ നിന്നുള്ള 1,500 കിലോഗ്രാം ഭാരമുള്ള അൻമോലിന് 23 കോടി രൂപയോളമാണ് വില മതിക്കുന്നത് .

പ്രതിദിനം 1000ത്തിലധികം രൂപയാണ് ഉടമ അൻമോലിൻ്റെ ഭക്ഷണത്തിനായി ഉടമ ചിലവഴിക്കുന്നത്. ബദാം, പഴങ്ങൾ , നെയ്യ് , ചോളം തുടങ്ങിയവയൊക്കെയാണ് അൻമോലിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ. അൻമോലിൻ്റെ തിളക്കമുള്ള മേനിയഴകിൻ്റെ രഹസ്യം ബദാം എണ്ണയും കടുക് എണ്ണയും ഉപയോഗിച്ചുള്ള കുളിയാണ്.

ബൽവീർ എന്ന കാളയും കാണികളെ അമ്പരിപ്പിക്കുന്നു. ദ്വിദ്വാനയിൽ നിന്നും വരുന്ന 800 കിലോ ഭാരമുള്ള ബൽവീറിന് ഒരു കോടി രൂപയാണ് വില പറയുന്നത്. മാസം 50000 രൂപയാണ് ബൽവീറിൻ്റെ ഭക്ഷണത്തിനായി ചിലവഴിക്കുന്നത്.നവംബർ 5 പുഷ്കർ മേള സമാപിക്കും.

SCROLL FOR NEXT