ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് പാറക്കല്ല് വീണ് യുവതി മരിച്ചു; അപകടത്തില്‍ പെട്ടത് ഫോക്‌സ് വാഗണ്‍ വിര്‍ടസ്

കാറിന്റെ സണ്‍റൂഫ് തകര്‍ന്ന് സ്‌നേഹലിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു
മരിച്ച സ്നേഹൽ
മരിച്ച സ്നേഹൽ
Published on
Updated on

മഹാരാഷ്ട്ര: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ തംഹിനി ഘട്ടിലാണ് സംഭവം. പൂനെയില്‍ നിന്ന് മംഗോണിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്‌നേഹല്‍ (43) ആണ് മരിച്ചത്.

മരിച്ച സ്നേഹൽ
ഡിജിറ്റൽ അറസ്റ്റിൻ്റെ മറവിൽ തട്ടിയത് 1.19 കോടി രൂപ; മനോവിഷമത്തിൽ മുൻ സർക്കാർ ഉദ്യോഗസ്ഥനായ 82കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഫോക്‌സ് വാഗണ്‍ വിര്‍ടസ് കാറിലായിരുന്നു സ്‌നേഹല്‍ യാത്ര ചെയ്തിരുന്നത്. ഇരു വശങ്ങളിലും പാറകളുള്ള റോഡിലൂടെയായിരുന്നു യാത്ര. ഈ സമയത്താണ് ഒരു പാറക്കല്ല് കാറിനു മുകളിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ സണ്‍റൂഫ് തകര്‍ന്ന് സ്‌നേഹലിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.

മരിച്ച സ്നേഹൽ
VIDEO | വയനാട്ടിൽ സിപ്പ് ലൈൻ പൊട്ടി അപകടം! പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്?

കാറിലെ പാസഞ്ചര്‍ സീറ്റിലുണ്ടായിരുന്ന സ്‌നേഹല്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സ്‌നേഹയുടെ ഭര്‍ത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടനെ സ്‌നേഹലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com