Source: X
NATIONAL

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 ജവാൻമാർക്ക് വീരമൃത്യു

സൈനികരെ വഹിച്ചുകൊണ്ട് ഉയരത്തിലുള്ള ഒരു പോസ്റ്റിലേക്ക് പുറപ്പെട്ട ബുള്ളറ്റ് പ്രൂഫ് ആർമി വാഹനമാണ് അപകടത്തിൽ പെട്ടത്

Author : ന്യൂസ് ഡെസ്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 10 ജവാൻമാർക്ക് വീരമൃത്യു. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം കൊക്കയിലേക്ക് വീണാണ് അപകടം ഉണ്ടായത്. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭാദേർവ-ചമ്പ അന്തർസംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്. സൈനികരെ വഹിച്ചുകൊണ്ട് ഉയരത്തിലുള്ള ഒരു പോസ്റ്റിലേക്ക് പുറപ്പെട്ട ബുള്ളറ്റ് പ്രൂഫ് ആർമി വാഹനമാണ് അപകടത്തിൽ പെട്ടത്. സൈന്യവും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സൈനികരെ രക്ഷപ്പെടുത്തിയതായും ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഉദംപൂർ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി മാറ്റിയതായും സേനാംഗങ്ങൾ അറിയിച്ചു. 10 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും അധികൃതർ സ്ഥിരീകരിച്ചു.

SCROLL FOR NEXT