ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദ റിഡംപ്ഷനിലെത്തി കുര്‍ബാനയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ് പ്രഭാതത്തിലെ കുര്‍ബാനയില്‍ പ്രാര്‍ഥന, കരോള്‍, മുഖ്യമന്ത്രിക്കായി പ്രത്യേക പ്രാര്‍ഥന എന്നിവയും ഉണ്ടായിരുന്നു.
ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സംഘപരിവാര്‍ സംഘടനകളുടെയും ബിജെപി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പള്ളിയിലെത്തി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരമായി തന്നെ പ്രധാനമന്ത്രി ക്രിസ്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാകുന്നുണ്ട്.
ക്രിസ്മസ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. കത്തീഡ്രലില്‍ പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും പ്രധാനമന്ത്രി എക്‌സില്‍ പങ്കവച്ചിട്ടുണ്ട്.
'എല്ലാവര്‍ക്കും സന്തോഷവും സമാധാനവും പ്രതീക്ഷയും നിറഞ്ഞ ക്രിസ്മസ് ആശംസ നേരുന്നു. ക്രിസ്തുവിന്റെ വചനങ്ങള്‍ സമൂഹത്തിലെ ഐക്യത്തെ ഊട്ടിയുറപ്പിക്കട്ടെ', മോദി പറഞ്ഞു.