NATIONAL

പരീക്ഷണങ്ങൾ ബഹിരാകാശത്ത് മലിനീകരണം ഉണ്ടാക്കുന്നു, ഇത് തടയാൻ പോളിസികൾ വേണം: ശുഭാംശു ശുക്ല

ലോക്ഭവനിൽ നടന്ന സംവാദത്തിൽ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പരീക്ഷണങ്ങൾ ബഹിരാകാശത്ത് മലിനീകരണം ഉണ്ടാക്കുന്നതായും ഇത് തടയാൻ പോളിസികൾ വേണമെന്നും ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ക്ഷണപ്രകാരം ലോക്ഭവനിൽ നടന്ന സംവാദത്തിൽ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ലോക് ഭവനിലെ പരിപാടിയിൽ ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ ശുഭാംശു ശുക്ല പ്രഭാഷണം നടത്തി. തിരഞ്ഞെടുത്ത 500ഓളം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ശുഭാംശു ശുക്ല പരിപാടിയിൽ പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. വളരെ വേഗത്തിൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനാകുമെന്നും ശുഭാംശു ശുക്ല പറഞ്ഞു.

തൈക്കാട് ഗവൺമെൻ്റ് മോഡൽ സ്കൂളിൽ ഉച്ചയ്ക്ക് അദ്ദേഹം കുട്ടികളുമായി സംവദിച്ചിരുന്നു. ചടങ്ങിന് ഗവർണർ രാജേന്ദ്ര ആർലേക്കർ നന്ദി പ്രകാശനം നടത്തി.

SCROLL FOR NEXT