സ്റ്റാലിൻ കൊളത്തൂർ, ഉദയനിധി ചെപ്പോക്കിൽ; സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഡിഎംകെ

പ്രതിപക്ഷം ദുർബലമായിരിക്കെ ഭരണത്തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം.
DMK, MK Stalin, Udayanidhi Stalin
ANI
Published on
Updated on

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഡിഎംകെ. പ്രതിപക്ഷം ദുർബലമായിരിക്കെ ഭരണത്തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം.

മുഖ്യമന്ത്രി എം.കെ . സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കും. കൊളത്തൂരിൽ നിന്ന് സ്റ്റാലിൻ ജനവിധി തേടുന്നത് തുടർച്ചയായ നാലാം തവണയാണ്. സ്റ്റാലിൻ്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സിറ്റിംഗ് സീറ്റായ ചെപ്പോക്കിൽ മത്സരിക്കും.

DMK, MK Stalin, Udayanidhi Stalin
മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപം; ബെംഗളൂരുവില്‍ പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

അടുത്തിടെ എഐഎഡിഎംകെയിൽ നിന്ന് പടലപ്പിണക്കങ്ങളെ തുടർന്ന് ഡിഎംകെയിലേക്ക് ചേക്കേറിയ മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കനൂരിൽ മത്സരിക്കും. അടുത്തിടെയാണ് പനീർശെൽവം ഡിഎംകെയിൽ ചേർന്നത്. മുൻമന്ത്രിയും സ്റ്റാലിൻ്റെ വിശ്വസ്തനുമായ സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും.

കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) തുടങ്ങിയ ചെറിയ സംഘടനകൾ ഉൾപ്പെടെ ഏകദേശം 21 പാർട്ടികളുമായുള്ള സഖ്യത്തിലാണ് ഡിഎംകെ ഇപ്പോൾ. തമിഴ്നാടിൻ്റെ രാഷ്ട്രീയ ചരിത്രം വച്ച് നോക്കിയാൽ 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഡിഎംകെയ്ക്ക് നിർണായകമാണ്.

DMK, MK Stalin, Udayanidhi Stalin
"ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവുന്നില്ല", ആരോപണമുന്നയിച്ച് വീഡിയോ; പൂനെയില്‍ വിഷം കഴിച്ച് യുവാവ് ജീവനൊടുക്കി
News Malayalam 24x7
newsmalayalam.com