NATIONAL

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുടിഎസ് ഇന്ന് കൂടി മാത്രം, സേവനങ്ങൾ ഇനി മുതൽ റെയിൽ വണ്ണിൽ ലഭ്യമാകും

നാളെ മുതൽ റെയിൽ വൺ ആപ്പിലാണ് തുടർ സേവനങ്ങൾ ലഭ്യമാകുക.

Author : ന്യൂസ് ഡെസ്ക്

അൺ റിസേർവ്ഡ് ടിക്കറ്റുകൾ അടക്കം ബുക്ക് ചെയ്യുന്നതിനുള്ള റെയിൽവേ ആപ്പായ യുടിഎസിൻ്റെ പ്രവർത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ റെയിൽ വൺ ആപ്പിലാണ് തുടർ സേവനങ്ങൾ ലഭ്യമാകുക. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് പുതിയ ആപ്പാണ് റെയിൽ വൺ.

യാത്രക്കാർക്ക് നിലവിലുള്ള ഐആർസിടിസിഅല്ലെങ്കിൽ യുടിഎസ് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് റെയിൽ വൺ ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ വിവിധ പേയ്മെൻ്റ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാകും. പേപ്പർലെസ് യാത്രയും ഇത് പ്രദാനം ചെയ്യുന്നു.

പുതിയ അപ്‌ഡേറ്റുകളും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ലഭ്യമാക്കുന്നതാണ് റെയിൽ വൺ ആപ്പിൻ്റെ പ്രധാന ലക്ഷ്യം. റിസർവേഷൻ ടിക്കറ്റുകൾക്കും ജനറൽ ടിക്കറ്റുകൾക്കുമായി ഒരു ആപ്പ് ഉപയോഗിച്ചാൽ മതിയെന്നാണ് ഇതിൻ്റെ പ്രധാന നേട്ടം.

SCROLL FOR NEXT