ബ്ജരംഗ്‌ദൾ നേതാവ് ജ്യോതി ശർമ 
NATIONAL

കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തി, തെളിവുകൾ കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ബജ്‌റംഗ്‌ദൾ നേതാവ്

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുമെന്നും ബജ്‌റംഗ്‌ദൾ

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ദുർഗ് സെഷൻകോടതിയിൽ നൽകിയ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ബജ്‌റംഗ്‌ദൾ . കന്യാസ്ത്രീകൾ മതപ്രവർത്തനം നടത്തി. ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും ബജ്‌റംഗ്‌ദൾ നേതാവ് ജ്യോതി ശർമ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തി. ഏത് കോടതിയിലും ഇത് തെളിയിക്കും. കുട്ടികൾ കരഞ്ഞു പറയുന്ന വീഡിയോ കോടതിയിൽ ഹാജരാക്കും. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും. ജാമ്യം അനുവദിച്ചാൽ അതിനെതിരെ മേൽ കോടതിയെ സമീപിക്കുമെന്നും ജ്യോതി ശർമ പറഞ്ഞു. അതേസമയം, പ്രതിഷേധിച്ച ബജ്‌റംഗ്‌ദൾ പ്രവർത്തകരെ പൊലീസ് കോടതി വളപ്പിൽ നിന്ന് പുറത്താക്കി.

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപോക്ഷ ഇന്നാണ് ദുർഗ് സെഷൻസ് കോടതി പരിഗണിക്കുന്നത്. ബിജെപി ബന്ധമുള്ള അഭിഭാഷകനാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരാകുക.

SCROLL FOR NEXT