NATIONAL

പശ്ചിമ ബംഗാളില്‍ ഒബിസി സംവരണം റദ്ദാക്കി ബിജെപി സര്‍ക്കാര്‍

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും സംസ്‌കാരിക കാര്യ മന്ത്രാലയത്തിന്റെയും കീഴില്‍ നല്‍കി വന്നിരുന്ന സഹായമാണ് ഈ മാസം അവസാനത്തോടെ നിര്‍ത്തലാകുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒബിസി സംവരണം റദ്ദാക്കി ബിജെപി സര്‍ക്കാര്‍. തൃണമൂല്‍ സര്‍ക്കാരിന്റെ കാലത്ത് ഇമാമുമാര്‍ക്കും പൂജാരിമാര്‍ക്കും നടപ്പാക്കി വന്നിരുന്ന മതാധിഷ്ഠിത ധനസഹായ പദ്ധതികളെല്ലാം നിര്‍ത്തലാക്കാനും സുവേന്ദു അധികാരി ഉത്തരവിട്ടു.

സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭയിലാണ് തീരുമാനം. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും സംസ്‌കാരിക കാര്യ മന്ത്രാലയത്തിന്റെയും കീഴില്‍ നല്‍കി വന്നിരുന്ന സഹായമാണ് ഈ മാസം അവസാനത്തോടെ നിര്‍ത്തലാകുന്നത്. ജൂണ്‍ മുതല്‍ ഇനി സഹായം ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പ്രത്യേകം ഇറക്കും.

77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നടപടിക്കെതിരെ 2024ല്‍ തൃണമൂല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഈ ഹര്‍ജി പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് നിലവിലുള്ള ഒബിസി പട്ടിക പൂര്‍ണമായും റദ്ദാക്കിയത്.

2011ല്‍ മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിതരണം ചെയ്ത എസ്‌സി, എസ്ടി, ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും പരിശോധിക്കാനും പുതിയ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു എന്ന് ആരോപിച്ചാണ് ബിജെപി സര്‍ക്കാരിന്റെ നടപടി.

SCROLL FOR NEXT