"പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് കാണിക്കൂ"; വിചിത്രവാദവുമായി ബംഗാളിലെ ബിജെപി എംഎൽഎ

രേഖാ പത്ര എംഎൽഎയാണ് കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുവച്ച് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്.
രേഖാ പത്ര എംഎൽഎ
രേഖാ പത്ര എംഎൽഎSource: X/ ANI
Published on
Updated on

കൊൽക്കത്ത: പശുക്കളെ കശാപ്പ് ചെയ്യണമെങ്കിൽ ജനന സർട്ടിഫിക്കറ്റ് കാണിക്കണമെന്ന വിചിത്രവാദവുമായി ബിജെപി എംഎൽഎ. പശ്ചിമ ബംഗാളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രേഖാ പത്ര എംഎൽഎയാണ് കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുവച്ച് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്.

ഹിംഗൽഗഞ്ചിലെ ലെബുഖാലി പ്രദേശത്തുകൂടി കന്നുകാലികളെ കയറ്റിയ വാഹനമാണ് എംഎൽഎ ഇടപെട്ട് തടഞ്ഞുവച്ചത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മുഴുവൻ കന്നുകാലികളെയും എംഎൽഎയുടെ കൂടെ ഉണ്ടായിരുന്നവർ പുറത്തേക്കിറക്കി. റോഡരികെ മരത്തിൽ കെട്ടി അവയ്ക്ക് ആവശ്യമായ വെള്ളവും വൈക്കോലും നൽകുകയും ചെയ്തു.

അനധികൃത കന്നുകാലി കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകിയിട്ടുണ്ടെന്നും 14 വയസിന് താഴെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യാൻ പാടില്ലെന്നും അറിയിച്ച് കൊണ്ട് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും രേഖ പത്ര വ്യക്തമാക്കി.

രേഖാ പത്ര എംഎൽഎ
ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ ബലി പെരുന്നാൾ മെയ് 27ന്

നിയമവിരുദ്ധമായി ആരെങ്കിലും പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ,അവർ നിർബന്ധമായും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കണമെന്നും അല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

എംഎൽഎയുടെ അറിയിപ്പിനെ പരിഹസിച്ച് തൃണമൂൺ നേതാക്കളും രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ എംഎൽഎയ്ക്ക് സാധിക്കുമോ എന്ന് നേതാക്കൾ ചോദിച്ചു. അത്തരമൊരു സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ അത് റഫറൻസായി ഉപയോഗിക്കാം. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ആരാണ് അംഗീകാരം നൽകുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

News Malayalam 24x7
newsmalayalam.com