നന്ദിഗ്രാം ബിജെപി തൂത്തുവാരി 
NATIONAL

നന്ദിഗ്രാം ബിജെപി തൂത്തുവാരി; കോൺഗ്രസിനെ 1,22,753 വോട്ടുകൾക്ക് പരാജയപ്പെടുത്തി

പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർഥി ഹസിറാണി രഥാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി ഹാസി റാണി റാത്താണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് ഹാസി റാണി റാഥ് പരാജയപ്പെടുത്തിയത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം, ഭവാനിപൂർ എന്നി രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ മുൻ പിഎ ആയിരുന്ന അന്തരിച്ച ചന്ദ്രനാഥ് റാത്തീൻ്റെ മാതാവാണ് ഹാസി റാണി റാഥ്. അതേസമയം അസമിലെ നാഗോൺ മണ്ഡലത്തിൽ 1,53,258 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചു.

SCROLL FOR NEXT