നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം'; യുപി സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്തിന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സമ്മാനിച്ച പ്രധാനമന്ത്രിയോട് ഉത്തർപ്രദേശ് മന്ത്രിസഭ പൂർണ്ണമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി യോഗി വ്യക്തമാക്കി.
Uttar Pradesh Cabinet approves renaming Noida International Airport at Jewar after PM Narendra Modi, calling it the state's largest airport and future national aviation hub.
Jewar Airport Renamed as Narendra Modi International Airport, Noida-Jewar; UP Cabinet Passes ResolutionNews Malayalam 24x7
Published on: 
Updated on: 

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യാൻ ഉത്തർപ്രദേശ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക നിർദേശത്തിന് അംഗീകാരം നൽകിയത്. വിമാനത്താവളത്തിന്റെ പേര് മാറ്റിയതായി മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സമ്മാനിച്ച പ്രധാനമന്ത്രിയോട് ഉത്തർപ്രദേശ് മന്ത്രിസഭ പൂർണ്ണമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ഇത് ഭാവിയിൽ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി (ഏവിയേഷൻ ഹബ്ബ്) വളരുമെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Uttar Pradesh Cabinet approves renaming Noida International Airport at Jewar after PM Narendra Modi, calling it the state's largest airport and future national aviation hub.
മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു, ടിബറ്റിൽ മണ്ണിടിച്ചിൽ, നേപ്പാൾ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് മോദി

ദേശീയ തലസ്ഥാന മേഖലയിലെ (ഡൽഹി-എൻ.സി.ആർ) വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി അത്യാധുനിക രീതിയിലാണ് ഈ വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്. 2026 മാർച്ച് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ജൂൺ 15 ന് ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പൂർണ്ണമായി പ്രവർത്തനക്ഷമമായത്. റോഡ് ഉൾപ്പെടെയുള്ള മറ്റ് ഗതാഗത സംവിധാനങ്ങളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന വിധത്തിൽ സംയോജിത മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ്ബായാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നൽകാനുള്ള തീരുമാനം വരുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് എടുത്തിരിക്കുന്നത്.

Uttar Pradesh Cabinet approves renaming Noida International Airport at Jewar after PM Narendra Modi, calling it the state's largest airport and future national aviation hub.
4,399 ദിവസങ്ങൾ... ചരിത്രം കുറിച്ച് നരേന്ദ്ര മോദി; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്
News Malayalam 24x7
newsmalayalam.com