ജമ്മു കശ്മീരിലെ നൗഷേരയിൽ സ്ഫോടനം 
NATIONAL

ജമ്മു കശ്മീരിലെ നൗഷേരയിൽ സ്ഫോടനം; നാല് സൈനികർക്ക് പരിക്ക്

അബദ്ധത്തിൽ കുഴിബോംബ് പൊട്ടിയാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സ്‌ഫോടനം. ഒരു ഓഫീസർ അടക്കം നാല് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് റിപ്പോർട്ട്.

കുമാഓങ് റെജിമെൻ്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായതെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് സൈനികരെയും ഓഫീസറെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

നുഴഞ്ഞു കയറ്റങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിര്‍ത്തിയോടടുത്ത മേഖലകളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. ഇവയുടെ ഇപ്പോൾ അബദ്ധത്തിൽ പൊട്ടിയിരിക്കുന്നത്.

കഴിഞ്ഞാഴ്ച കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ അപ്രതീക്ഷിത സ്‌ഫോടനത്തില്‍ രണ്ട് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. കമാല്‍കോട്ടിലേക്ക് സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം.

SCROLL FOR NEXT