ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് 
NATIONAL

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക്; സൗഹൃദ മത്സം ഒക്ടോബർ മൂന്നിന്

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കളിക്കുമെന്ന് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലെത്തുന്നു. ഇന്ത്യൻ ദേശീയ ടീമുമായി സൗഹൃമത്സരം കളിക്കാനാണ് ബ്രസീൽ ടീം എത്തുന്നത്. ഒക്ടോബർ മൂന്നിന് ബ്രസീൽ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്‌ബോൾ ഫെഡറേഷനുകൾ ഔദ്യോഗികമായി അറിയിച്ചു.

കൊൽക്കത്തയിൽ വെച്ചാണ് മത്സരം നടക്കുക. ചരിത്രത്താളുകളിൽ ഇടം പിടിക്കുന്ന ദിനമായിരിക്കും ഇതെന്ന് എഐഎഫ്എഫ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കളിക്കുമെന്ന് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനും അറിയിച്ചു. ഓസ്‌ട്രേലിയയിലെ സൗഹൃദമത്സരങ്ങൾക്ക് ശേഷമായിരിക്കും ബ്രസീൽ ഇന്ത്യയിലെത്തുക.

SCROLL FOR NEXT