Image: ANI
NATIONAL

ഡല്‍ഹിയിലെ വിഷപ്പുക; ഒരു ദിവസം 8.5 സിഗരറ്റ് വലിക്കുന്നതിന് തുല്യം

ജനങ്ങൾ പരമാവധി വീട്ടിൽ തന്നെ തുടരണമെന്നും നിർദേശം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വിഷപ്പുകയില്‍ ശ്വാസംമുട്ടി രാജ്യ തലസ്ഥാനം. ജനങ്ങളില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വായുമലിനീകരണം കാരണമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഒരു ദിവസം 8.5 സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമാണ് ഡല്‍ഹി നഗരത്തിലെ പുക ശ്വസിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

ജനങ്ങള്‍ പരാമവധി വീട്ടില്‍ തന്നെ തുടരാന്‍ ശ്രമിക്കണമെന്നും പുറത്തിറങ്ങുകയാണെങ്കില്‍ N95 മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും കേന്ദ്ര മലിനീകരണ ബോര്‍ഡ് നിര്‍ദേശം നല്‍കി. ബുധനാഴ്ച്ചത്തെ കണക്കനുസരിച്ച് വടക്കുപടിഞ്ഞാറന്‍ ജില്ലയായ ബവാനയിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷം. 378 ആണ് ബവാനയിലെ വായു നിലവാര സുചിക.

പുസ(365), രോഹിണി(364), ഐ.ടി.ഒ, വാസിര്‍പൂര്‍, നേഹറു നഗര്‍ (360 മുതല്‍ 361 വരെ) ജഹാന്‍ഗീര്‍പുരി, എന്‍എസ് ഐടി ദ്വാരക (361) എന്നിങ്ങനെയാണ് നില. ഈ നഗരങ്ങളിലുള്ളവര്‍ക്ക് ശ്വസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.

അശോക് നഗര്‍(350), ഡിടിയു(357), വിവേക് വിഹാര്‍(354), ദ്വാരക സെക്ടര്‍8(342), ഡോ.കാര്‍ണി സിംഗ് ഷുട്ടിങ് റേഞ്ച് (342) സുചിപ്പിച്ചപ്പോള്‍ ഡല്‍ഹിയുടെ ഹൃദയ നഗരങ്ങളായ ചാന്ദ്നി ചൗക്ക് (328), പഞ്ചാബി ബാഗ് (339), പട്പര്‍ഗഞ്ച്(331), ഡല്‍ഹി യുണിവേഴ്സിറ്റി (319) ലോദി റോഡ്(289), സിആര്‍ആര്‍ഐ മധുര റോഡ്(297) എന്ന നിലയിലും തുടരുന്നു.

അതേസമയം, രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തില്‍ പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ മാപ്പ് പറഞ്ഞു. മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് മന്ത്രിയുടെ മാപ്പ് പറച്ചില്‍.

SCROLL FOR NEXT