ഡൽഹി: പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നേടാനോ നിലവിലുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ അധിക കണക്ഷൻ നിലനിർത്താനോ അനുവാദമില്ലെന്ന് കേന്ദ്രം. എൽപിജി പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.
ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.