പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി

ലഡാക്ക് സംഘർഷത്തെ തുടർന്ന് സെപ്തംബർ മുതൽ തടവിലായിരുന്നു
സോനം വാങ്ചുക്
സോനം വാങ്ചുക്
Published on
Updated on

ജമ്മു കശ്മീർ: ദേശീയ സുരക്ഷാ നിയമ പ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി. 2025ൽ സെപ്തംബറിൽ ലേയിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയത്. ശനിയാഴ്ച ഉച്ചയോടെ കരുതൽ തടങ്കൽ പിൻവലിച്ചുകൊണ്ട് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് മോചനം.

രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് വാങ്ചുക് തടവിൽ കഴിഞ്ഞിരുന്നത്. തുടക്കത്തിൽ, നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലേയിലെ സംഘർഷത്തിന് പ്രകോപനം നൽകിയത് വാങ്ചുക് ആണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. വാങ്ചുകിനെ കസ്റ്റഡിയിലെടുത്ത ശേഷം ലേയിലെ സ്ഥിതിഗതികൾ ശാന്തമായെന്ന് കേന്ദ്രം പറഞ്ഞു.

സോനം വാങ്ചുക്
ഇറാൻ-ഇസ്രയേൽ സംഘർഷം: ഇന്ത്യയിൽ തങ്ങുന്ന വിദേശികളുടെ വിസാ കാലാവധി 30 ദിവസത്തേക്ക് നീട്ടും

ലഡാക്കിൽ സമാധാനവും സുസ്ഥിരതയും പരസ്പര വിശ്വാസവും കെട്ടിപ്പടുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് ചർച്ചകൾക്ക് ശേഷം വാങ്ചുകിൻ്റെ കരുതൽ തടങ്കൽ പിൻവലിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

സോനം വാങ്ചുക്
നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മഹാരാഷ്ട സർക്കാർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com