Source: X
NATIONAL

സൂക്ഷ്മ നിരീക്ഷണം, പുതിയ വ്യവസ്ഥകൾ; നടപടി കടുപ്പിച്ച് കേന്ദ്രം, ശക്തമായി ഇടപെട്ട് കോടതിയും, ഖേദപ്രകടനവുമായി ഇൻഡിഗോ ചെയർമാൻ

രാജ്യവ്യാപകമായി സർവീസുകൾ മുടങ്ങി യാത്രക്കാർ വലഞ്ഞ വിഷയത്തിൽ ഖേദപ്രകടനവുമായി ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേഹ്ത പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യവ്യാപകമായി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ വിമാന സർവീസ് പ്രതിസന്ധിയിൽ ഇൻഡിഗോയ്ക്കെതിരെ നടപടികൾ കടുപ്പിക്കുകയാണ് കേന്ദ്രം. ഈമാസം മൂന്നാം തീയതി മുതൽ രാജ്യവ്യാപകമായി സ‌ർവീസുകൾ മുടക്കിയുള്ള പ്രതിസന്ധി നൽകിയ സമ്മർദമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ദില്ലി ഹൈക്കോടതി ഇടപെടലും, കേന്ദ്രത്തോട് കോടതി ഉയർത്തിയ ചോദ്യങ്ങളും നടപടികളുടെ വേഗം വർധിപ്പിച്ചു.

വ്യോമയാന മേഖലയിലെ നിയന്ത്രണ കേന്ദ്രീകരണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു പ്രശ്നമാണ് ഇൻഡിഗോയുടെ പരാജയം ഉയർത്തിക്കാട്ടുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും വ്യവസായ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ഉൾപ്പെടെ പറഞ്ഞതോടെ കേന്ദ്രം പ്രതിരോധത്തിലായി. 8 സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരടങ്ങുന്ന സംഘത്തെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഗുരു​ഗ്രാമിലെ ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ സംഘത്തിലെ രണ്ടുപേർ സ്ഥിരമായുണ്ടാകും.

യാത്രക്കാർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ പരിശോധിക്കാൻ ഡിജിസിഎ നിയോഗിച്ച രണ്ടംഗ സംഘം വേറെയും എത്തും. പുതുക്കിയ വ്യവസ്ഥ പ്രകാരം പ്രവർത്തിക്കാൻ ആയിരം പൈലറ്റുമാരെ നിയമിക്കണം എന്നിരിക്കെ മൂന്ന് ശതമാനം പൈലറ്റുമാരെ ഇൻഡി​ഗോ വെട്ടിക്കുറച്ചുവെന്ന കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഈ സമയം എയർ ഇന്ത്യ പൈലറ്റുമാരുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. കമ്പനിക്കെതിരെ കൂടുതൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഒരു ഇം​ഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.

ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്നും പരിശോധിക്കും. ഒരാഴ്ചയായി ഉറക്കമില്ലാതെ ഈ വിഷയത്തിനു പിറകേയാണ്. ഇൻഡി​ഗോ സിഇഒ സിഇഒ പീറ്റർ എൽബേഴ്സിനെ മാറ്റുന്നത് അടക്കം നിർദ്ദേശങ്ങൾ കമ്പനിക്ക് നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സിഇഒയ്ക്ക് ഇൻഡിഗോയുടെ പത്തു ശതമാനം സർവ്വീസുകൾ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതേ സമയം ദില്ലി ഹൈക്കോടതിയും വിഷത്തിൽ സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി.

പ്രതിസന്ധിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ദില്ലി ഹൈക്കോടതി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. വിഷയത്തിൽ കേന്ദ്രം ഇടപെടാൻ വൈകിയത് പരാമർശിച്ച കോടതി.വ്യവസ്ഥകൾ നടപ്പാക്കാൻ മറ്റ് കമ്പനികൾക്കില്ലാത്ഥ പ്രസ്നം ഇൻഡിഗോയ്ക്ക് എന്താണെന്നും ചോദിച്ചു. ത്രക്കാരുടെ പണം വേ​ഗത്തിൽ തിരിച്ചു നൽകുന്നതടക്കം നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദേശിച്ചിരുന്നു.

രാജ്യവ്യാപകമായി സർവീസുകൾ മുടങ്ങി യാത്രക്കാർ വലഞ്ഞ വിഷയത്തിൽ ഖേദപ്രകടനവുമായി ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേഹ്ത പ്രതികരിച്ചിരുന്നു. യാത്രക്കാരോട് ക്ഷമ ചോദിച്ച മേഹ്ത യാത്രക്കാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. പ്രശ്നം പരിഹാരിക്കാൻ പുറത്തുനിന്ന് സാങ്കേതിക വിദഗ്ധരെ എത്തിക്കാൻ തീരുമാനിച്ചതായും ചെയർമാൻ അറിയിച്ചു.

കേന്ദ്രസർക്കാർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇൻഡിഗോ ചെയർമാൻ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. ഡിജിസിഎയുടെ പൈലറ്റ് ചട്ടങ്ങൾ മറികടക്കാൻ ശ്രമിച്ചിട്ടില്ല.ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയിൽ ബോർഡിന് ഒരു പങ്കും ഇല്ല. വീഴ്ചയിൽ നിന്ന് പാഠം പഠിച്ച് തിരിച്ചു വരുമെന്നും മെഹ്ത പറഞ്ഞു.

SCROLL FOR NEXT