എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
NATIONAL

നെഞ്ചിൽ അണുബാധ; എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നെഞ്ചിലെ അണുബാധയെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മെയ് മാസത്തിലും അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈമാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

SCROLL FOR NEXT