ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. പാസഞ്ചര്‍ ട്രെയിന്‍ ജയ്‌റാം നഗര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ചെന്നിടിക്കുകയായിരുന്നു.
കോര്‍ബ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നിരവധി കോച്ചുകള്‍ പാളം തെറ്റിയിട്ടുണ്ട്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ ഇതു വഴിയുള്ള മറ്റു ട്രെയിനുകള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.