Source: Screengrab
NATIONAL

"കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും, നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്"; പ്രതികരണവുമായി റോയിയുടെ കുടുംബം

അച്ഛന് ഏതെങ്കിലും തരത്തിൽ സമ്മർദം ഉള്ളതായി അറിയില്ലെന്ന് റോയിയുടെ മകൻ രോഹിത് റോയ്...

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരത്തിന് പിന്നാലെ പ്രതികരിച്ച് കുടുംബം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു പ്രതികരിച്ചു. ഏതെങ്കിലും സമ്മർദം ഉള്ള വിവരം റോയ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അറിയിച്ചിരുന്നില്ല. കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും ബാബു പറഞ്ഞു.

ഇപ്പോൾ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും അച്ഛൻ വലിയ മനുഷ്യൻ ആയിരുന്നുവെന്നും റോയിയുടെ മകൻ രോഹിത് റോയ് പ്രതികരിച്ചു. വിശദമായി പിന്നീട് പ്രതികരിക്കാം. കൂടെ നിന്ന എല്ലാവർക്കും നന്ദി. അച്ഛന് ഏതെങ്കിലും തരത്തിൽ സമ്മർദം ഉള്ളതായി അറിയില്ലെന്നും രോഹിത് റോയ് പറഞ്ഞു.

സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. കർണാടക ബനാർഘട്ടയിലെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലെ പൊതുദർശനത്തിന് ശേഷം കൽക്കെരെ സെൻ്റ് ജോസഫ് പള്ളിയിലായിരുന്നു സംസ്കാരം നടന്നത്. ബന്നാർഘട്ടയിൽ അന്ത്യവിശ്രമം എന്നത് റോയിയുടെ ആഗ്രഹമായിരുന്നു. നിരവധി പേരാണ് റോയിക്ക് യാത്രാമൊഴിയേകാൻ എത്തിയത്.

SCROLL FOR NEXT