സി.ജെ. റോയിക്ക് വിട; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി...
സി.ജെ. റോയ്
സി.ജെ. റോയ്Source: Screengrab
Published on
Updated on

ബെംഗളൂരു: അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. കർണാടക ബനാർഘട്ടയിലെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലെ പൊതുദർശനത്തിന് ശേഷം കൽക്കെരെ സെൻ്റ് ജോസഫ് പള്ളിയിലായിരുന്നു സംസ്കാരം നടന്നത്. ബന്നാർഘട്ടയിൽ അന്ത്യവിശ്രമം എന്നത് റോയിയുടെ ആഗ്രഹമായിരുന്നു. നിരവധി പേരാണ് റോയിക്ക് യാത്രാമൊഴിയേകാൻ എത്തിയത്.

അതേസമയം, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റോയിയുടെ കുടുംബം ഉന്നയിച്ച ആരോപണം തള്ളുകയാണ് പ്രത്യേക അന്വേഷണ സംഘം. റോയ് മരിക്കുന്നതിന് മുൻപ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നാണ് കണ്ടെത്തൽ. കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐ ടി വകുപ്പ് വാദവും പൊലീസ് ശരിവയ്ക്കുന്നുണ്ട്. വരുന്ന ചൊവ്വാഴ്ച്ച വൈകീട്ട് നാല് മണിക്ക് കൊച്ചി ഹോളിഡേ ഇന്നിൽ വച്ച് മാധ്യമങ്ങളെ കാണുമെന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

സി.ജെ. റോയ്
വാക്ക് പാലിച്ച് നിർമലാ സീതാരാമൻ; ധനക്കമ്മി 2025-26 വർഷത്തെ 4.4 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറച്ചു

ജനുവരി 30നാണ് സി.ജെ. റോയി സ്വയം നെഞ്ചിൽ വെടിയുർത്ത് മരിച്ചത്. സെന്‍ട്രല്‍ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസിൽ വച്ചായിരുന്നു സംഭവം. ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ, അവർ ആവശ്യപ്പെട്ട ഫയൽ മുറിയിൽ നിന്ന് എടുത്തിട്ട് വരാമെന്ന് റോയി മുറിയിലേക്ക് പോകുകയും ചെയ്തു. ഇതിനുപിന്നാലെ അതേ കെട്ടിടത്തിൽ തന്നെയുള്ള സ്‌ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയി കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. പിന്നാലെ റോയിയുടെ മരണത്തിന് കാരണം ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് എന്ന് ആരോപിച്ച് കുടുംബവും കമ്പനിയും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com