സിജെപി നേതാക്കൾ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി 
NATIONAL

സോനം വാങ്ചുക്കിനെ ആശുപത്രിയിൽ നിന്ന് ഉടൻ മോചിപ്പിക്കുക; സിജെപി നേതാക്കൾ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സിജെപി ഉന്നയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ കണ്ട് നിവേദനം സമർപ്പിച്ചു. മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നേതാക്കൾ കേന്ദ്രമന്ത്രിയെ കണ്ടത്. സാമൂഹിക പ്രവർത്തക സോനം വാങ്ചുക്കിനെ ആശുപത്രിയിൽ നിന്ന് ഉടൻ മോചിപ്പിക്കുക എന്നതായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്ത് നിന്ന് മാറ്റുക. 2026- ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്തത ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നതാണ് മൂന്നാമത്തെ ആവശ്യം.

ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ പ്രതിനിധികളും പ്രതിഷേധക്കാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിവേദനം സമർപ്പിച്ചത്. കൂടിക്കാഴ്ച സൗഹാർദപരമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് നദ്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.

SCROLL FOR NEXT