NATIONAL

"ഗ്യാനേഷിന് രാജിവയ്ക്കേണ്ടി വരും"; വോട്ട് ചോരിക്കും എസ്‌ഐആറിനും എതിരായ പ്രതിഷേധങ്ങൾ തുടരുമെന്ന് സിജെപി

മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: വോട്ട് ചോരിക്കും എസ്‌ഐആറിനും എതിരായ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് സിജെപി. അതിനൊടുവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഒടുവില്‍ രാജിവയ്‌ക്കേണ്ടി വരുമെന്നും നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും അറിയിച്ചു. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

"ഈ പ്രസ്ഥാനം തുടരും. ജനങ്ങള്‍ ഏല്‍പ്പിച്ച ഈ പ്രസ്ഥാനത്തിൻ്റെ കാവല്‍ക്കാരാണ് ഞങ്ങള്‍. ഞങ്ങളാല്‍ ആകുംവിധം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ജയിലില്‍ ആയിരിക്കുമ്പോഴും പ്രസ്ഥാനം അതിൻ്റെ വഴിക്ക് മുന്നോട്ട് പോയിട്ടുണ്ട്," അശുതോഷ് റങ്ക പറഞ്ഞു. ഭരണകൂടത്തിൻ്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും തങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് ഉടന്‍ പ്രഖ്യാപിക്കുമെന്നും അശുതോഷ് വ്യക്തമാക്കി.

"പ്രതിഷേധത്തിൻ്റെ ഭാവി പരിപാടികള്‍ കൂട്ടായി തീരുമാനിക്കും. സിജെപിയുടെ മാത്രം പിന്തുണയല്ല ഈ പ്രസ്ഥാനത്തിന് ഉള്ളത്. നിരവധി ആളുകള്‍ ഇതോടൊപ്പം നില്‍ക്കുന്നുണ്ട്. എല്ലാവരും ചേര്‍ന്ന് കൂട്ടായ തീരുമാനമെടുക്കും. ഗ്യാനേഷ് കുമാര്‍ തീര്‍ച്ചയായും രാജിവയ്ക്കേണ്ടി വരും," സൗരവ് ദാസ് പറഞ്ഞു. എസ്ഐആര്‍ നടപടികള്‍ക്കെതിരെയും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും സിജെപി നിരന്തരമായി പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.

SCROLL FOR NEXT