പ്രതീകാത്മക ചിത്രം Source: Screengrab
NATIONAL

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. പുതുക്കിയ വില നാളെ മുതൽ നിലവിൽ വരും.

അഞ്ച് മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം.

SCROLL FOR NEXT