Image: PTI
NATIONAL

'ഐ ലൗവ് മുഹമ്മദ്, ഐ ലൗവ് മഹാദേവ്' എന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; പിന്നാലെ ഗുജറാത്തില്‍ സംഘര്‍ഷം

നവരാത്രി ഗര്‍ബ ആഘോഷത്തിനിടെയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്

Author : ന്യൂസ് ഡെസ്ക്

ഗാന്ധിനഗര്‍: വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി ഗുജറാത്തില്‍ സംഘര്‍ഷം. ഗാന്ധി നഗറിലെ ബഹിയാല്‍ ഗ്രാമത്തില്‍ ഹിന്ദു വിശ്വാസി I LOVE MOHAMMED, I LOVE MAHADEV എന്ന് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിലാണ് സംഘര്‍ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ നിരവധി നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 ഓളം പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി നവരാത്രി ഗര്‍ബ ആഘോഷത്തിനിടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് പ്രചരിച്ചതിനു പിന്നാലെ ഗ്രാമത്തിലുടനീളം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സ്റ്റാറ്റസ് ഇട്ട വ്യക്തിയുടെ കടയുടെ ഷട്ടര്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത് അകത്ത് കയറി മുഴുവന്‍ സാധനങ്ങളും പുറത്തെടുത്ത് കത്തിച്ചു. നിരവധി കടകള്‍ക്ക് തീ വെച്ചു. ഇരുവശത്തു നിന്നും കല്ലേറുണ്ടായി. സ്വകാര്യ വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു,

നിലവില്‍ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 70 ഓളം പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കെങ്കിലും പരിക്കു പറ്റിയോ എന്ന കണക്കുകള്‍ പോലീസ് പുറത്തു വിട്ടില്ല.

SCROLL FOR NEXT