വാരാണസിയിലെ വോട്ടർപട്ടിക പരിശോധിക്കാൻ കോൺഗ്രസ്  Soruce; X
NATIONAL

വോട്ട് ചോരി വിവാദം; വാരാണസിയിലെ വോട്ടർപട്ടിക പരിശോധിക്കാൻ കോൺഗ്രസ് ടാസ്ക് ഫോഴ്സ്

സോണിയ ഗാന്ധി രാഹുൽഗാന്ധി പ്രിയങ്കാഗാന്ധി എന്നിവർക്ക് എതിരെ BJP അരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം.

Author : ന്യൂസ് ഡെസ്ക്

വോട്ട് ചോരി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകസഭാ മണ്ഡലമായ വാരാണസിയിലെ വോട്ടർപട്ടിക പരിശോധിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിനായി ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. സോണിയ ഗാന്ധി രാഹുൽഗാന്ധി പ്രിയങ്കാഗാന്ധി എന്നിവർക്ക് എതിരെ ബിജെപി അരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം. വാരണാസി ലോക സഭാ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടർപട്ടിക പരിശോധിക്കാനാണ് എഐസിസി നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. വോട്ട് എണ്ണലിൻ്റെ ഒരുഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലേക്ക് പോയിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നീക്കം.

വോട്ട് ചോരി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകസഭാ മണ്ഡലമായ വാരാണസിയിലെ വോട്ടർപട്ടിക പരിശോധിക്കാൻ കോൺഗ്രസ് ടാസ്ക് ഫോസിനെ നിയോഗിച്ചു. സോണിയ ഗാന്ധി രാഹുൽഗാന്ധി പ്രിയങ്കാഗാന്ധി എന്നിവർക്ക് എതിരെ BJP അരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം. വാരണാസി ലോക സഭാ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടർപട്ടിക പരിശോധിക്കാനാണ് എഐസിസി നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. വോട്ട് എണ്ണലിൻ്റെ ഒരുഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലേക്ക് പോയിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നീക്കം.

തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടുകളില്‍ ഇലക്ഷന്‍ കമ്മീഷനും ഭരണകക്ഷിയായ ബിജെപിക്കും എതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമർശനങ്ങള്‍ ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വോട്ട് ചോരി രാജ്യമെമ്പാടും ചർച്ചയാകുന്നതിനിടെ പ്രത്യാരോപണങ്ങളുമായി ബിജെപിയും പ്രതികരിച്ചു. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് തന്നെ രാഹുലിന്റെ അമ്മയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധി വോട്ടർ പട്ടികയില്‍ കടന്നുകൂടിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ എക്സ് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

1946ല്‍ ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി 1980-1982ല്‍ തന്നെ ഇന്ത്യയില്‍ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചതിനു പിന്നാലെയായിരുന്നു അമിത് മാളവ്യയുടെ എക്സ് പോസ്റ്റ്. ബിജെപി ഐടി സെല്‍ മേധാവി തന്റെ കുറിപ്പില്‍ അനുരാഗ് താക്കൂറിന്റെ ആരോപണങ്ങള്‍ ആവർത്തിക്കുകയായിരുന്നു. എന്നാല്‍, സോണിയാ ഗാന്ധി വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാലത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറിന്റെ പ്രതികരണം.

SCROLL FOR NEXT