ശശി തരൂർ Source: x/ Shashi Tharoor
NATIONAL

തരൂരിനെ വെട്ടി കോൺഗ്രസ്; ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്ന് ഒഴിവാക്കി

കോൺസിനെ പ്രതിനിധീകരിച്ച് ലോകസഭയിൽ പ്രസംഗിക്കുന്നവരുടെ ആദ്യപട്ടികയിൽ ശശി തരൂരിൻ്റെ പേരില്ല.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ ശശി തരൂരിനെ വെട്ടി കോൺഗ്രസ്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിൽ പ്രസംഗിക്കുന്നവരുടെ ആദ്യപട്ടികയിൽ ശശി തരൂരിൻ്റെ പേര് ഉൾപ്പെടുത്തിയില്ല.

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഗൗരവ് ഗഗോയ്, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല തുടങ്ങിയവരുടെ പേരുകളാണ് കോൺഗ്രസ് സ്പീക്കർക്ക് നൽകിയിരിക്കുന്നത്. നാളെ 16 മണിക്കൂർ ചർച്ചയാണ് ലോകസഭയിൽ നടക്കുന്നത്.

അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല. ഉപരാഷ്ട്രപതി ആകുമോ എന്ന ചോദ്യത്തിന് അയ്യോ എന്നാണ് മറുപടി നൽകിയത്.

SCROLL FOR NEXT