മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണം; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍

''ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്''
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണം; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍
Published on

ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്കും കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

ഛത്തീസ്ഗഡ് ആയാലും ഒഡീഷയായാലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുകയാണ്. ദുര്‍ഗില്‍ രണ്ട് കാത്തലിക് കന്യാസ്ത്രീമാര്‍ക്കെതിരെ ആക്രമണം നടത്തിയ ബജ്‌റംഗ് ദള്‍ ഗുണ്ടകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രി അമിത്ഷായ്ക്കും കത്തയച്ചെന്നും കെസി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു. കത്തിന്റെ കോപ്പിയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണം; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍
ഛത്തീസ്‌ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍; മനുഷ്യക്കടത്ത് കേസ് കെട്ടിച്ചമച്ചതെന്ന് സിബിസിഐ

കുറ്റവാളികള്‍ക്കെതിരെ കര്‍ശന ശിക്ഷ നല്‍കണം. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും കെ.സി. വേണുഗോപാല്‍ അയച്ച കത്തില്‍ പറയുന്നു.

കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. ഇവര്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

അതേസമയം, കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ പോയ മൂന്ന് പെണ്‍കുട്ടികളും ക്രിസ്ത്യന്‍ വിഭാഗക്കാരാണെന്ന് സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശാ പോള്‍ പറയുന്നു. കൃത്യമായ യാത്രാ രേഖകളും കന്യാസ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്നു. മത പരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സിസ്റ്റര്‍ ആശാ പോള്‍ അറിയിച്ചു.

കേസ് കെട്ടിച്ചമച്ചതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അറിയിച്ചു. ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയെന്നും സിബിസിഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com