NATIONAL

ഡല്‍ഹിയിലെ എഐസിസി ഓഫീസ് ഒഴിപ്പിക്കാന്‍ കേന്ദ്രനീക്കം, നോട്ടീസ് നല്‍കി നഗരസഭ വികസന മന്ത്രാലയം

1978 മുതല്‍ കഴിഞ്ഞ വർഷം വരെ എഐസിസി അസ്ഥാനമായി പ്രവർത്തിച്ചത് ഇവിടെയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി ഓഫീസ് ഒഴിപ്പിക്കാന്‍ കേന്ദ്ര നീക്കം. 24, അക്ബര്‍ റോഡിലെ പഴയ എഐസിസി ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരവികസന മന്ത്രാലയം നോട്ടീസ് നല്‍കി. റയ്‌സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയണമെന്നാണ് നോട്ടീസ്.

1978 മുതല്‍ എഐസിസി അസ്ഥാനമായിരുന്നു 24 അക്ബര്‍ റോഡ്. പുതിയ ബഹുനില മന്ദിരമായ ഇന്ദിരാഭവനിലേക്ക് എഐസിസി ആസ്ഥാനം മാറിയതിനെ തുടര്‍ന്നാണ് നടപടി.

48 വര്‍ഷമായി കോണ്‍ഗ്രസിന്റെ ഓഫീസ് ആസ്ഥാനം അക്ബര്‍ റോഡ് ബംഗ്ലാവിലായിരുന്നു. പിന്നീട് കോട്‌ല മാര്‍ഗിലെ ഇന്ദിരാ ഭവനിലേക്ക് കഴിഞ്ഞ വര്‍ഷം പുതിയ ആസ്ഥാനം മാറ്റി. എന്നാല്‍ അക്ബര്‍ റോഡിലെ ഓഫീസ് ഉപേക്ഷിച്ചിരുന്നില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടര്‍ന്നിരുന്നു.

5, റൈസിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് ഒഴിയാനും കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് പ്രകാരം കോണ്‍ഗ്രസ് നിയമപരമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT